ദീപ്തിഗിരി ക്ഷീരസംഘത്തിന് ഐ.എസ്.ഒ അംഗീകാരം
ക്ഷീരകര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാല്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ശുചിത്വത്തോടെയും, സൂക്ഷ്മതയോടെയും സംസ്‌കരിച്ച് ഉപഭോക്താക്കളില്‍ എത്തിക്കുന്നതിലെ മികവ് പരിഗണിച്ച് ദീപ്തിഗിരി ക്ഷീരസംഘത്തിന് അന്തര്‍ദ്ദേശീയ അംഗീകാരമായ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് കൈമാറും.ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്നതില്‍ സഹകരിച്ച ക്ഷീരവികസന വകുപ്പിനെയും, മില്‍മയെയും, മുഴുവന്‍ സംഘം ജീവനക്കാരേയും, ക്ഷീരകര്‍ഷകരേയും ഭരണസമിതി അഭിനന്ദിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംഘം പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍, സെക്രട്ടറി പി.കെ.ജയപ്രകാശ്, ഡയറക്ടര്‍മാരായ ടി.വി.അബ്രാഹം, എം.മധുസൂദനന്‍ ,നിര്‍മല മാത്യു, സാബു പള്ളിപ്പാടന്‍, ഷജില ചേര്‍ക്കോട്, കുഞ്ഞിരാമന്‍ പിലാക്കണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.