ശുചീകരണ യജ്ഞവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു
മാനന്തവാടി കുഴിനിലം പ്രതിധ്വനി ക്ലബിന്റെയും കോഫിബോര്‍ഡ് സാങ്കേതിക മൂല്യനിര്‍ണ്ണയ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പഖ്വാദ പദ്ധതിയുടെ ഭാഗമായി ശുചീകരണ യജ്ഞവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. കോഫിബോര്‍ഡ് സീനിയര്‍ ലെയ്സണ്‍ ഓഫീസര്‍ വി.ലക്ഷ്മണന്‍, ഗ്ലാഡിസ് ഡാനിയേല്‍, രാകേഷ് ബാബു,വിനോദ്കുമാര്‍, അഹ്നി സി ശേഖര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശുചീകരണ സാമഗ്രികളും, ഡസ്റ്റ്ബിന്നും മറ്റും പ്രതിധ്വനി ക്ലബ് പ്രസിഡണ്ട് കെവി റിയാസ് ഏറ്റുവാങ്ങി. ക്ലബ് രക്ഷാധികാരി വി.കെ ജോസ് ചടങ്ങില്‍ സംബന്ധിച്ചു.