അഘോര 2019ന് തുടക്കം
ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി വിദ്യാര്‍ഥികള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുമായി രംഗത്ത്. വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൂള്‍ പാര്‍ലമെന്റിന്റെ കീഴില്‍ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് അഘോര 2019 എന്ന പേരില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നത്. ഈ മാസം 29 -ാംതീയതി വരെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിര്‍മല ദേവി അധ്യക്ഷത വഹിച്ചു.പിടിഎ പ്രസിഡണ്ട് ടികെ മമ്മൂട്ടി, ഹെഡ്മിസ്ട്രസ് സുധ, സ്‌കൂള്‍ ചെയര്‍മാന്‍ മുഹമ്മദ് അബിന്‍, മുരളി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്താന്‍ വേണ്ടി ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.