പി.എം.എ.വൈ ഭവന പദ്ധതി:താക്കോല്‍ ദാനചടങ്ങ് നടത്തി.
പനമരം: ബ്ലോക്ക് പഞ്ചായത്ത് 2016-17 വര്‍ഷത്തില്‍ പി.എം.എ.വൈ ഭവന പദ്ധതിയില്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയ ഭവനങ്ങളുടെ താക്കോല്‍ ദാനചടങ്ങ് നടത്തി. പനമരം ഗ്രാമപഞ്ചായത്ത് 19 ാം വാര്‍ഡിലെ വാകയാട്ട് കോളനിയിലെ മാതി ചാന്‍, പാര്‍വ്വതി ശിവന്‍ എന്നിവരുടെ ഭവനങ്ങളുടെ താക്കോല്‍ദാനം പനമരം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍ നിര്‍വ്വഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടുകൂടിയാണ് ഭവനങ്ങളുടെ പണി പൂര്‍ത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ധനസഹായമായി 3,50,000/- നല്‍കിയിരുന്നു. ചടങ്ങില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ ജയന്തി രാജന്‍, മേഴ്‌സി ബെന്നി, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സതീദേവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി സുരേന്ദ്രന്‍, കെ.എം ഹരിദാസ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ കെ. രജീഷ്, കെ.പി. വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.