വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

0

സംസ്ഥാന ശാസ്ത്ര മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പേരിയ ഗവണ്മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പിടിഎയുടെ നേതൃത്വത്തില്‍ പേരിയ ടൗണില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുമോദിച്ചു. ഗണിതം, പ്രാദേശിക ചരിത്രം, ചരിത്ര രചന, പ്രവര്‍ത്തി പരിചയം, ഇലക്ട്രിക് വയറിംഗ്, എന്നീ വിഭാഗങ്ങളിലാണ് കുട്ടികള്‍ സമ്മാനാര്‍ഹരായത്.അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനീഷാ സുരേന്ദ്രന്‍ അധ്യക്ഷയായിരുന്നു. പിടിഎ പ്രസിഡന്റ് ബെന്നി ആന്റണി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മാരായ എന്‍ജെ ഷജിത്, ബാബു ഷജില്‍ കുമാര്‍, ബ്ലോക്ക് മെമ്പര്‍ എന്‍എം ആന്റണി.വാര്‍ഡ് മെമ്പര്‍ മുഹമ്മദ് റഫീഖ് എന്നിവര്‍സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!