ഫലങ്ങള്‍ തത്സമയം നല്‍കാന്‍ ലിറ്റില്‍ കൈറ്റ്‌സ്

0

വയനാട് ജില്ലാ കായിമേളയുടെ തത്സമയ ഫലങ്ങള്‍ ആതിഥേയരായ പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വെബ്‌സൈറ്റിലൂടെ ലഭ്യമാണ്.അദ്ധ്യാപകരുടെ സഹായത്തോടെയാണ് കൈറ്റ്‌സിലെ 10 ഓളം വിദ്യാര്‍ത്ഥികള്‍ ഒരൊറ്റ ദിവസംകൊണ്ട് വെബ്‌സൈറ്റ് നിര്‍മ്മിച്ചത്.www.wayanadschoolsports.blogspot.com എന്നതാണ് വെബ്‌സൈറ്റ്. സ്‌കൂള്‍ ശാസ്ത്ര,കലാ,കായിക മേളകളില്‍ സംസ്ഥാനമാകെ ഉപയോഗിക്കുന്ന വെബ്‌സൈറ്റിനെക്കാള്‍ വളരെ പെട്ടന്നുള്ള അപ്‌ഡേഷനോടെയാണ് വിദ്യാര്‍ത്ഥികള്‍ ഈ വെബ്‌സൈറ്റ് ഒരുക്കിയിട്ടുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!