ഡിവൈഎഫ്‌ഐ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
മീനങ്ങാടി പച്ചിലക്കാട് റോഡ് വികസനത്തിന് തടസ്സം നില്‍ക്കുന്ന കണിയാമ്പറ്റ പഞ്ചായത്ത് അധികൃതരുടെ നിലപാടിനെതിരെ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ കണിയാമ്പറ്റ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.കണിയാമ്പറ്റ, കരണി മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് പ്രവര്‍ത്തി നടത്തുന്നത്.സ്വകാര്യ വ്യക്തികളും വ്യാപാരികളും റോഡിനായി സ്ഥലം വിട്ടു നല്‍കിയിട്ടും പച്ചിലക്കാട്ടെ മൂന്ന് സെന്റ് ഭൂമി പഞ്ചായത്ത് വിട്ടു നല്‍കാത്തതാണ് പ്രവര്‍ത്തി മുടങ്ങാന്‍ കാരണമെന്ന് പറയുന്നു.ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ. എം ഫ്രാന്‍സിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.രജിത്ത് കൂടോത്തുമ്മല്‍ അധ്യക്ഷനായിരുന്നു.വി.എന്‍ ഷഫ്‌നാദ്,കെ.ഇബ്രാഹിം,എ. എന്‍ സുരേഷ്,ജംഷീര്‍ മില്ലുമുക്ക്,വി.പി ഷംസുല്‍ ഹുദാ,സജിത്ത് മാണിക്കോത്ത്,റഫീഖ്,ടോണി കണിയാമ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചു