ഓള്‍ കേരള ടൈലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സായാഹ്ന ധര്‍ണ നടത്തി. തയ്യല്‍ തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക, ക്ഷേമനിധി നിയമം ഭേദഗതി ചെയ്യുക, പെന്‍ഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക, കമ്പ്യൂട്ടറൈസേഷന്‍ നടപടി വേഗത്തിലാക്കുക, അംശദായ അടവുകളിലെ ക്രമക്കേടുകള്‍ കണ്ടെത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. എ കെ റ്റി എ സംസ്ഥാന ജോയിന്‍ സെക്രട്ടറി കെ.കെ ബേബി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എ കെ റ്റി എ ജില്ലാ പ്രസിഡണ്ട് യു .കെ പ്രഭാകരന്‍ അദ്ധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി കെ.ഐ ബാബു, ജില്ലാ ട്രഷര്‍ എം പത്മനാഭന്‍, സംസ്ഥാന കമ്മിറ്റി അംഗം ആര്‍ ദേവയാനി എന്നിവര്‍ സംസാരിച്ചു.