സുപ്രീം കോടതി വിധി അതെ പടി നടപ്പിലാക്കണമെന്ന് വാശി പിടിക്കുന്ന മുഖ്യമന്ത്രി, 1975 ല്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ ഐക്യകണ്‌ഠേന പാസാക്കുകയും സുപ്രീം കോടതി വിധി പ്രസ്താവിക്കുകയും ചെയ്ത ആദിവാസി ഭൂ നിയമം നടപ്പിലാക്കാന്‍ മുഖ്യമന്ത്രി ആര്‍ജവം കാണിക്കണമെന്ന് ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍. കല്‍പ്പറ്റ കലക്ട്രേറ്റില്‍ ആദിവാസി സംഘം എസ്.റ്റി മോര്‍ച്ച നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാട്ട കാലാവധി കഴിഞ്ഞ് വന്‍കിട തോട്ടം ഉടമകള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബി ജെ പി ഓഫില്‍ നിന്നും കലക്ട്രേറ്റ് വരെ മാര്‍ച്ച് നടത്തി. ധര്‍ണയില്‍ ആദിവാസി സംഘം ജില്ലാ പ്രസിഡന്റ് കെ സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷനായി. എസ് റ്റി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ മോഹന്‍ദാസ്, ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി ജി ആനന്ദ് കുമാര്‍, ആദിവാസി സംഘം ജനറല്‍ സെക്രട്ടറിമാരായ മഹേഷ് കോളിച്ചാല്‍, ശ്രീധരന്‍ പുലച്ചികുനി, എന്‍ വി.മോഹനന്‍, അരിക്കര ചന്തു, അര്‍ജുനന്‍ രാജന്‍, കൊല്ലിയില്‍ കേളു, അത്തി കൊല്ലിയില്‍, തുടങ്ങിയവര്‍ പങ്കെടുത്തു.