മാനന്തവാടി എം.എല്‍.എ. നിഷ്‌ക്രിയം: പയ്യംമ്പള്ളി കോണ്‍ഗ്രസ്

0

മാനന്തവാടി എം.എല്‍.എ. നിഷ്‌ക്രിയമെന്ന് കോണ്‍ഗ്രസ്സ് പയ്യംമ്പള്ളി മണ്ഡലം കമ്മിറ്റി.വികസന കാര്യങ്ങളിലോ ജനത്തെ ബാധിക്കുന്ന വിഷയങ്ങളിലോ ഒരു ഇടപെടല്‍ നടത്താന്‍ കഴിയാതെ കാഴ്ചക്കാരനാവുന്ന പ്രവണതയാണ് ഒ.ആര്‍.കേളുവിന്റെതെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ കുറ്റപ്പെടുത്തി.മാനന്തവാടി-കൈതക്കല്‍ റോഡ് പണി ഒച്ചിഴയും പോലെയാണ് നടക്കുന്നത്.വന്യമൃഗശല്ല്യം രൂക്ഷമായ കൂടല്‍ക്കടവ്- മട്ടങ്കര – ചാലിഗദ്ധ – പാല്‍ വെളിച്ചം പോലുള്ള പ്രദേശങ്ങളില്‍ കര്‍ഷകര്‍ ദുരിതം പേറുമ്പോള്‍ എം.എല്‍.എ.എന്ന നിലയില്‍ ഒ.ആര്‍ കേളു കര്‍ഷക അനുകൂല നിലപാടുകള്‍ സ്വീകരിക്കാതെ മാറി നില്‍ക്കുകയാണ്.വന്യമൃഗശല്യം പരിഹരിക്കു ന്നതിനായി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് റെയില്‍ പെന്‍സിംഗിന് 9 കോടി രൂപ വകയിരുത്തിയിട്ടും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെ ആതുക നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ഒ.ആര്‍ കേളുവിന് കഴിയില്ലെന്നും കോണ്‍ഗ്രസ്സ് പയ്യംമ്പള്ളി മണ്ഡലം നേതാക്കള്‍ കുറ്റപ്പെടുത്തി.വാര്‍ത്താ സമ്മേളനത്തില്‍ സണ്ണി ചാലില്‍, ജേക്കബ് സെബാസ്ത്യന്‍, പി.എം.ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!