മംഗലശ്ശേരിമല റോഡ് നാട്ടുകാര്‍ വൃത്തിയാക്കി
നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന വെള്ളമുണ്ട മംഗലശ്ശേരിമല റോഡ് നാട്ടുകാര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങി ഒറ്റ ദിവസം കൊണ്ട് ശുചിയാക്കി.റോഡ് അരിക് കാടുകള്‍ നിറഞ്ഞ് കാല്‍നടയാത്ര പോലും ദുഷ്‌കരമായ അവസ്ഥയിലാണ് കാട് വെട്ടി റോഡ് വൃത്തിയാക്കിയത്.കഴിഞ്ഞവര്‍ഷവും നാട്ടുകാര്‍ ഒറ്റക്കെട്ടായി റോഡ് വൃത്തിയാക്കിയിരുന്നു. നിരവധി പേരാണ് ഈ സേവന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.ശുചീകരണത്തിന് ജോസഫ്, ഇബ്രാഹിം, സുജിത്ത്, തങ്കച്ചന്‍,രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി