പുത്തുമല ദുരന്തബാധിതര്‍ക്ക് ആശ്വാസവുമായി എച്ച്.എം.എല്‍.ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ആദരിക്കല്‍ എന്നിവ പ്രത്യേക ചടങ്ങില്‍ നിര്‍വഹിച്ചു.സ്റ്റാന്റ് ഫോര്‍ പുത്തുമല എന്ന പേരില്‍ വെള്ളാര്‍മല ജി എച്ച് എസ് എസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. എച്ച്.എം.എല്‍ ചീഫ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ചെറിയാന്‍ എം.ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ്,പി പി എ കരീം ,ഡി.എം.ഒ ഡോ.രേണുക, ബെനില്‍ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി ഗഗാറിന്‍,പി കെ മൂര്‍ത്തി, എന്‍.വേണുഗോപാല്‍ പി കെ അനില്‍ കുമാര്‍, പി കെ മുരളീധരന്‍, എന്‍.ഒ.ദേവസ്സിഎന്നിവര്‍ വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.