സംവാദം സംഘടിപ്പിച്ചു.
വെള്ളമുണ്ട പബ്ലിക് ലൈബ്രറിയില്‍ ഗുരുവന്ദനത്തോടനുബന്ധിച്ച് പ്രശസ്ത പാരമ്പര്യ കര്‍ഷകനായ ചെറുവയല്‍ രാമനും വിദ്യാര്‍ത്ഥികളും തമ്മില്‍ കൃഷി കാര്യങ്ങളെക്കുറിച്ച് സംവാദം സംഘടിപ്പിച്ചു. വെള്ളമുണ്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കാളികളായത്. ലൈബ്രറി പ്രസിഡണ്ട് എം മുരളി മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ശാന്തകുമാരി, എ ജോണി, മോഹന്‍കുമാര്‍, വിവേക് തുടങ്ങിയവര്‍ സംസാരിച്ചു.