എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം പരിശീലനം തുടങ്ങി

0

ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് വയനാട് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും ആഭിമുഖ്യത്തില്‍ 13 ഇന ഗോത്ര പാരമ്പര്യ സ്വയം തൊഴില്‍ പരിശീലനം തുടങ്ങി. കോഴിക്കോട് കിര്‍ത്താഡ്സില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കുന്നത്. 2020-ല്‍ പ്രവര്‍ത്തന സജ്ജമാകുന്ന എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന്റെ സ്വയം തൊഴില്‍ സാധ്യതകളാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. 310 പരിശീലന ദിനങ്ങളിലായി 295 ഗുണഭോക്താക്കള്‍ക്ക് വിവിധ ഗോത്രപാരമ്പര്യ, സ്വയംതൊഴില്‍ മേഖലകളില്‍ പരിശീലനങ്ങള്‍ ലഭിക്കും. ആദ്യഘട്ടത്തില്‍ 5 ദിവസത്തെ വംശീയഭക്ഷണ പരിശീലനം നടന്നിരുന്നു. വംശീയ ഭക്ഷണ സംസ്‌ക്കരണപരിശീലനം,മാനിപ്പുല്ല് കരകൗശല ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനം, വംശീയ വാദ്യോപകരണ നിര്‍മ്മാണ പരിശീലനം, മുളയുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം, ചകിരി കരകൗശല ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനം, ചിരട്ട കരകൗശല ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനം, ശില്‍പ്പകാര്‍ പെയിന്റിംങ്ങ് പരിശീലനം, വാര്‍ലി പെയിന്റിംങ്ങ് പരിശീലനം, നെറ്റിപ്പട്ടം കരകൗശല നിര്‍മ്മാണ പരിശീലനം, തുണി സഞ്ചി നിര്‍മ്മാണ പരിശീലനം, മുള മുറല്‍ കരകൗശല ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനം, മണ്‍ച്ചട്ടി കരകൗശല ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനം, എന്നിവയാണ് മറ്റ് പരിശീലന പരിപാടികള്‍.
ഡയറക്ടറേറ്റ് ഓഫ് ഹൈഡ്രോ കാര്‍ബണ്‍സ് ഡയറക്ടര്‍ ജനറല്‍ വി.പി.ജോയ് പരിശീലനം ഉദ്ഘാടനം ചെയ്തു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.
ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജയേഷ് ഷാ മുഖ്യ പ്രഭാഷണം നടത്തി, ചീഫ് മാനേജര്‍ എച്ച്.ആര്‍- ഭാരത് പെട്രോളിയം വിനീത് എം വര്‍ഗ്ഗീസ്, കിര്‍ത്താഡ്സ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.പത്മനാഭന്‍, കിര്‍ത്താഡ്സ് പരിശീലന വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.എസ്. പ്രദീപ്കുമാര്‍, സി.ഇ.ഒ എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി ശ്യാം പ്രസാദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമറാണ് പദ്ധതിയുടെ ഉപദേശകസമിതി ചെയര്‍മാന്‍. സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടികളും എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!
22:10