കല്‍പ്പറ്റ: ഭരണം കയ്യാളുന്നവര്‍ മദ്യ മുതലാളിമാരുമായി അവിശുദ്ധ ബന്ധം സ്ഥാപിച്ചിരിക്കുകയാണെന്ന് മുന്‍ കെപിസിസി മെമ്പര്‍ എന്‍.ഡി അപ്പച്ചന്‍.മടക്കി മലയില്‍ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കള്ള് ഷാപ്പ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് കൊണ്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ട്രേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലുടനീളം മദ്യഷാപ്പുകള്‍ സ്ഥാപിച്ചുകൊാണ് സര്‍ക്കാരിന്റെ ജനക്ഷേമ ഭരണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 80 ദിവസമായി പ്രദേശത്ത് ആക്ഷന്‍ കമ്മിറ്റിക്ക് രൂപം കൊടുത്ത് സമരം തുടങ്ങിയിട്ട് എന്നാല്‍ നാളിതുവരെയായിട്ടും ഷാപ്പ് ഷൂട്ടാത്തതില്‍ പ്രതിഷേധിച്ചാണ് കളക്ട്രേറ്റ് ധര്‍ണ്ണ നടത്തിയത്.സമസമിതി ചെയര്‍മാന്‍ വര്‍ഗ്ഗീസ് അധ്യക്ഷനായിരുന്നു.മുസ്ലീം ലീഗ് ജില്ലാ പ്രസിഡ് പിപിഎ കരീം, കെകെ അഹമ്മദ് ഹാജി, എം.കെ റഷീദ്, ഖാദര്‍ മടക്കിമല തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.