108 ആംബുലന്‍സുകള്‍ ഇന്ന് സര്‍വീസ് തുടങ്ങും
കനിവ് 108 ട്രോമാകെയര്‍ പദ്ധതിക്ക് ജില്ലയില്‍ ഇന്ന് തുടക്കം. 11 ആംബുലസുകള്‍ ഇന്ന് സര്‍വ്വീസ് തുടങ്ങും. ലൈഫ് സേവിങ് സപ്പോര്‍ട്ട് സിസ്റ്റത്തോടു കൂടിയതാണ് ആംബുലന്‍സ്.ഹൈവേകളില്‍ ഒരോ 30 കിലോമീറ്റര്‍ പരിധിയിലും കനിവ് 108 ആംബുലന്‍സുകള്‍ നിര്‍ത്തിയിടും. ആശുപത്രികള്‍ കേന്ദ്രീകരിച്ചല്ല പ്രവര്‍ത്തനം. ജീവനക്കാര്‍ ആംബുലന്‍സില്‍ തന്നെ ഉണ്ടാവും. പരിധിയില്‍ എവിടെയെങ്കിലും അപകടം ഉണ്ടായാല്‍ പരിക്കേറ്റവരെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സുകള്‍ ഓടിയെത്തും. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ ആംബുലന്‍സില്‍ സൗകര്യമുണ്ട്. ഒരു ഡ്രൈവറും രണ്ട് സ്റ്റാഫ് നഴ്‌സുമാണ് ആംബുലന്‍സില്‍ ഉണ്ടാവുക.റോഡപകടങ്ങള്‍ ഉണ്ടായാല്‍ 108ലേക്ക് വിളിച്ചാല്‍ മതി ഉടന്‍ ആംബുലന്‍സ് അപകടസ്ഥലത്തെത്തും