പാര്‍പ്പിട സമുച്ചയത്തിന് ശിലാസ്ഥാപനം നാളെ

0

പുല്‍പ്പള്ളിയില്‍ ആദിവാസി പാര്‍പ്പിട സമുച്ചയത്തിന് ശിലാസ്ഥാപനം നാളെ. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിക്കും. ഭൂരഹിതരും ഭവന രഹിതരുമായ 35 ആദിവാസി കുടുബങ്ങള്‍ക്ക് 10 സെന്റ് സ്ഥലവും 6 ലക്ഷം രൂപ ചെലവു വരുന്ന വീടും നിര്‍മ്മിച്ചു നല്‍കും.സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പ്  മരകാവില്‍ വാങ്ങിയ 4.75 ഏക്കറിലും ചേപ്പിലയില്‍ വാങ്ങിയ രണ്ട് ഏക്കര്‍ 37 സെന്റ് സ്ഥലത്തുമാണ് പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുകയെന്ന് പുല്‍പ്പള്ളി പഞ്ചായത്ത് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2020 മാര്‍ച്ച് 31നകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല.പാളക്കൊല്ലിയിലെ 35 കുടുംബങ്ങള്‍ക്ക് മരകാവിലും ജില്ലയുടെ മറ്റു ഭാഗങ്ങളിലും നിന്നുള്ള 19 കുടുംബങ്ങള്‍ക്ക് ചേപ്പിലയിലും പാര്‍പ്പിടങ്ങള്‍ നല്‍കും. നാളെ വൈകീട്ട് നാലിന് പുല്‍പ്പള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പൊതു സമ്മേളനത്തിനു ശേഷം ശിലാസ്ഥാപനം നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!