ചാമപാറയില്‍ കാട്ടാന വ്യാപകമായി കൃഷിനശിപ്പിച്ചു

0

ചാമപ്പാറയില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. കേരളാ കര്‍ണാടക തിര്‍ത്തിയിലെ കന്നാരംപുഴ തീരപ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് ട്രഞ്ച് തകര്‍ത്ത് കാട്ടാനക്കുട്ടങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.പ്രദേശത്തെ കര്‍ഷകരുടെ നെല്‍ക്കൃഷി ,വാഴ,കപ്പ,ചേന തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത.് തിനു പുറമെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നട്ട രണ്ടര ഏക്കര്‍ ചേന കപ്പ തുടങ്ങിയ കൃഷികളും വ്യപകമായി നശിപ്പിച്ചു വനാതിര്‍ത്തി പ്രദേശങ്ങളില്‍ ആഴ്ചകളായി കാട്ടാനയിങ്ങി വ്യാപക കൃഷിനാശമാണുണ്ടാക്കിയത് വനാതിര്‍ത്തി പ്രദേശങ്ങളിലെ ഫെന്‍സിംഗും ട്രഞ്ചും തകര്‍ന്ന് കിടക്കുന്നതാണ് അനകള്‍ കൃഷിയിടത്തിലിറങ്ങാന്‍ പ്രധാനകാരണം ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമായിട്ടു പോലും തകര്‍ന്ന ഫെന്‍സിംഗ് നന്നാക്കുന്നതിനോ വാച്ചര്‍മാരെ നിയമിക്കുന്നതിനോ വനം വകുപ്പ് തയ്യാറാക്കുന്നില്ലന്നാണ് കര്‍ഷകരുടെ പരാതി പകല്‍ പോലും ആനകളെ ഭയന്ന് വിടിന് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത് വനാതിര്‍ത്തി പ്രദേശങ്ങളിലെ സ്ട്രീറ്റ് ലൈറ്റുകള്‍ തകരാറിലായിട്ട് നന്നാക്കാത്തതും ആനശല്യം രു ക്ഷമാകാന്‍ കാരണമാകുന്നുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!