ജില്ലാ ശാസ്ത്രമേള ആറാട്ടുതറയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മാനന്തവാടി – ഈ വര്‍ഷത്തെ ജില്ലാ സ്‌കൂള്‍ ഗണിത ശാസ്ത്ര-സാമൂഹ്യ-ശാസ്ത്ര, പ്രവര്‍ത്തി പരിചയമേള ഒക്ടോ.21, 22 തിയ്യതികളില്‍ ആറാട്ടുതറ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നാല് വിഭാഗങ്ങളിലായി 378 വിദ്യാലയങ്ങളില്‍ നിന്നും 1200 ഓളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. തികച്ചും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങളുടെ തത്സമയ പ്രദര്‍ശനവും നടക്കും 21 ന് രാവിലെ 10ന് മത്സരങ്ങള്‍ ഒ. ആര്‍.കേളു എം.എല്‍.എ.ഉല്‍ഘാടനം ചെയ്യും.വിവിധ തലങ്ങളില്‍ മികവ് തെളിയിച്ചവരെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ ആദരിക്കും.22 ന് വൈകു. 3.30 ന് നടക്കുന്ന സമാപന സമ്മേളനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.ഉല്‍ഘാടനം ചെയ്യും.സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.സമ്മാനദാനം നിര്‍വ്വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ്.കെ.ബി.നസീമ അദ്ധ്യക്ഷത വഹിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, ജനറല്‍ കണ്‍വീനര്‍.ഡി.ഡി.ഇ.ഇബ്രാഹിം തോണിക്കര, ശോഭരാജന്‍, ജേക്കബ് സെബാസ്റ്റ്യന്‍, പി.വി. ജോര്‍ജ്, കെ.ജി.സുനില്‍, ഇ.കെ.പ്രകാശന്‍, ടി.എം.ഒ മന, കെ.ജി.ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.