ആംബുലന്‍സുകള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ പ്രതിഷേധം

0

ജില്ലാശുപത്രി റോഡില്‍ ആംബുലന്‍സുകള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ പ്രതിഷേധം. വീതീ കുറവും സ്ഥിരമായി രുക്ഷമായ ഗതാഗത കുരുക്കും അനുഭവപ്പെടുന്ന ആശുപത്രി റോഡരികില്‍ ആംബുലന്‍സുകള്‍ നിര്‍ത്തിയിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. 5 ആമ്പുലന്‍സുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥലം ആശുപത്രി അധികൃതര്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതലായെത്തുന്ന ആമ്പുലന്‍സുകള്‍ റോഡരികില്‍ നിര്‍ത്തിയിടുന്നതാണ് ഗതാഗത കുരുക്കിന് കാരണമായി തീരുന്നത്. സംഭവസ്ഥലത്ത് എത്തിയ മാനന്തവാടി സി ഐ പി കെ മണി വാഹനങ്ങള്‍ എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടു. ആമ്പുലന്‍സുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.ആ വശ്യമുള്ളവര്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടെട്ടെ എന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം . ആശുപത്രി റോഡ് തടസ്സപ്പെടുത്തിക്കൊണ്ട് ആമ്പുലന്‍സുകള്‍ പാര്‍ക്ക് ചെയ്യുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് ഡിവൈഎഫ് ഐ ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!