ശാസ്ത്രകൗതുകങ്ങള്‍ക്ക് തലപ്പുഴയില്‍ തുടക്കമായി
ശാസ്ത്രകൗതുകങ്ങള്‍ക്ക് ഇതള്‍ വിരിച്ച് മാനന്തവാടി ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവര്‍ത്തിപരിചയ, ഐ.ടി. മേളക്ക് തലപ്പുഴയില്‍ തുടക്കമായി.തലപ്പുഴ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇന്നും നാളെയുമായ് നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഇന്ന് ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര, ഐ.ടി. മേളയാണ് നടക്കുന്നത് വ്യാഴാഴ്ച പ്രവര്‍ത്തിപരിചയമേളയും നടക്കും. ഉദ്ഘാടന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ.തങ്കമ്മ യേശുദാസ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബാബു ഷജില്‍ കുമാര്‍, എന്‍.ജെ.ഷജിത്ത്, പി.ടി.എ.പ്രസിഡന്റ് സി.പ്രസാദ്, പി.ബി.സിനു, സി.പി.സലീം, പി.എ.സ്റ്റാനി തുടങ്ങിയവര്‍ സംസാരിച്ചു. മേളക്ക് തുടക്കം കുറിച്ച് എ.ഇ.ഒ.ഉഷാദേവി പതാക ഉയര്‍ത്തി.