സ്വച്ഛതാ പക്വാടാ ശുചീകരണ യഞ്ജം നടത്തി

0

സ്വച്ഛതാ പക്വാടാ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും ഏകദിന ശുചീകരണ യജ്ഞം നടന്നു. കളക്ട്രേറ്റ് പരിസരത്ത് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ നേതൃത്വം നല്‍കി. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഓഫീസുകളും ശുചീകരണത്തില്‍ പങ്കാളികളായി. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലാതെയായിരുന്നു ശുചീകരണം. മറ്റ് ഓഫീസുകള്‍ വൃത്തിയാക്കാന്‍ അതത് ജീവനക്കാര്‍ അണിനിരന്നു. ഓരോ വകുപ്പുകളുടെയും താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലും സ്വച്ഛതാ പക്വാടായുടെ ഭാഗമായി ശുചീകരണം നടന്നു. ജില്ലാ ഭരണകൂടവും ശുചിത്വമിഷനും ശുചീകരണ യജ്ഞത്തിന് നേതൃത്വം നല്‍കി. പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും തരം തിരിച്ച് ശേഖരിച്ചും ആവശ്യമായ സ്ഥലങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറിയുമാണ് ഓരോയിടത്തും ശുചീകരണം നടത്തിയത്. ശുചീകരണത്തിനാവശ്യമായ മെറ്റീരിയലുകള്‍ ശുചിത്വമിഷന്‍ വിതരണം ചെയ്തു. അജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിച്ചു. ശുചീകരണത്തിലൂടെ ശേഖരിച്ച മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ കൊണ്ടുപോയി സംസ്‌കരിക്കും. രാജ്യത്താകമാനം ഒക്ടോബര്‍ 1 മുതല്‍ 15 വരെയാണ് സ്വച്ഛതാ പക്വാടാ പദ്ധതിയിലൂടെ ശുചീകരണ യജ്ഞം സംഘടിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!