ലീഗല്‍ സര്‍വീസസ് അതോറിറ്റി ഇടപെട്ടു റോഡിന് ശാപമോക്ഷം
കാവടം- കൂടോത്തുമ്മല്‍ – വേലിയമ്പം റോഡിലെ ചീക്കല്ലൂര്‍ പാലത്തിന്റെ അനുബന്ധ റോഡ് നിര്‍മ്മാണത്തിന് തടസ്സങ്ങള്‍ മാറി. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിരന്തരമായ ഇടപെടലിന്റെ ഭാഗമായാണ് അനുബന്ധ റോഡ് യാഥാര്‍ത്ഥ്യമാകുന്നത്.12 വര്‍ഷം മുമ്പ് ആരംഭിച്ച പ്രവര്‍ത്തികള്‍ക്കാണ് ഇതോടെ തുടര്‍ നടപടിയായത്. വാര്‍ഡ് വികസന സമിതി അംഗമാണ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ സമീപിച്ചത്. റോഡിനായി കൈമാറിയ സ്ഥലം അളന്നു തിട്ടപ്പെടുത്തി 6.74 കോടി രൂപയുടെ ഭരണാനുമതിക്കായി പി.ഡബ്ല്യുഡി എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍ റോഡ് അധികൃതര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ വെള്ളക്കടലാസില്‍ അപേക്ഷയെഴുതി സമര്‍പ്പിച്ചാല്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നിയമപരമായി ഇടപെട്ട് പരിഹാരങ്ങള്‍ കണ്ടെത്തുമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോരിറ്റി സെക്രട്ടറിയും ജില്ല ഫസ്റ്റ് ജഡ്ജിയുമായ കെ പി സുനിത വയനാട് വിഷനോട് പറഞ്ഞു.