വില്ലേജ് ഓഫീസ് ഉപരോധസമരം ആരംഭിച്ചു
കടച്ചിക്കുന്ന്, നീലിമല പ്രദേശങ്ങളിലെ കൈവശഭൂമികള്‍ക്ക് രേഖ നല്‍കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് മുപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ മൂപ്പൈനാട് വില്ലേജ് ഓഫീസ് ഉപരോധസമരം ആരംഭിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ഹംസ സമരം ഉദ്ഘാടനം ചെയ്തു.എം.ബാപ്പുട്ടി ഹാജി അദ്ധ്യക്ഷനായിരുന്നു.ഉപരോധം വൈകുന്നേരം 5 മണി വരെ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.