കൈരളി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരം
നിര്‍ധനരായ രോഗികള്‍ക്ക് സഹായഹസ്തവുമായി കൈരളി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഒ.ആര്‍ രഘു.2 വര്‍ഷങ്ങളായി ഉണ്ടായ പ്രളയക്കാലത്ത് നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി എത്തിയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കുടിയേറ്റ മേഖലക്ക് മറക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പെരിക്കല്ലൂര്‍ കടവില്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും കിഡ്‌നി രോഗികള്‍ക്കും നിര്‍ധരായ മറ്റ് രോഗികള്‍ക്കുമുള്ള സഹായ ധനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൈരളി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ നസീര്‍ ബത്തേരി അദ്ധ്യക്ഷത വഹിച്ചു സഹായധന വിതരണം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ മുനീര്‍ ആച്ചിക്കുളത്ത് ,ഫാ.മാത്യു പറതോട്ടുകര, മാധ്യമ പ്രവര്‍ത്തന റാഷിദ് മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗം ജാന്‍സി ജോസഫ്, വിന്‍സല്‍, ജോണ്‍ പുത്തന്‍ കണ്ടത്തില്‍, ജോസ് നെല്ലേടം, ജലജ, നൗഷാദ്, അബുബക്കര്‍ ,ബാലകൃഷ്ണന്‍, അജി, എം.ആര്‍.രവി, എന്നിവര്‍ പ്രസംഗിച്ചു