ചാരായം വാറ്റുന്നതിനിടെ ഒരാള്‍ പിടിയില്‍.
കാട്ടിക്കുളം പനവല്ലിയില്‍ ചാരായം വാറ്റുന്നതിനിടെ ഒരാള്‍ പിടിയില്‍. പനവല്ലി വായനശാലക്ക് സമീപം കൊച്ചുകുന്നേല്‍ കെ കെ സതീഷ് ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് നാലര ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ വാഷും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ടോടെ തിരുനെല്ലി എസ് ഐ എ.യു ജയപ്രകാശിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ ഇയാള്‍ പിടിയിലായത്.ഇയാള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. നിരവധി വാഹനമോഷണ കേസുകളിലും പ്രതിയാണ് സതീഷ്. പരിശോധനയില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ സി സജി സി പി ജിതിന്‍ കൃഷ്ണപ്രസാദ് മുസ്തഫ,സുമേഷ് .സുധീഷ് എന്നിവര്‍പങ്കെടുത്തു.