വയനാട് ജില്ലയിലെ ക്വാറി നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കണ മെന്നും തൊഴിലും കൂലിയും ഉറപ്പുവരുത്തണമെന്നും ക്വാറി ക്രഷര്‍ കണ്‍സ്ട്രക്ഷന്‍ ടിപ്പര്‍ തൊഴിലാളി സംയുക്ത കുടുംബസംഗമം ആവശ്യപ്പെട്ടു. സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ ചെറുകിട ക്വാറികള്‍ക്ക് അനുമതി നല്‍കണമെന്നും വയനാടിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.പി പി ആലി അധ്യക്ഷനായിരുന്നു.അനൂപ് കുമാര്‍,
കെ എന്‍ മുരളീധരന്‍, പി ആര്‍ ജയപ്രകാശ്, ഹരിദാസ്, ഗിരീഷ് കല്‍പ്പറ്റ, മുനാഫീര്‍ അഞ്ചുകുന്ന് എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post