വര്‍ഷങ്ങളായി ഗോത്രവിഭാഗക്കാരുടെ ഉന്നമനത്തിന്നായി പ്രവര്‍ത്തിക്കുന്ന ചെതലയത്തെ പൊതുപ്രവര്‍ത്തകനായ കുഞ്ഞുമുഹമ്മദാണ് പിലാക്കാവ് അംഗനവാടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായി കളിക്കോപ്പുകള്‍ എത്തിച്ചുനല്‍കിയത്. വിദ്യാര്‍ത്ഥികളെ അംഗന്‍വാടികളിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കളിസാമഗ്രികള്‍ നല്‍കിയത്. സൈക്കിള്‍, കാര്‍, പഠന ഉപകരണങ്ങള്‍ തുടങ്ങി നിരവധി സാധനങ്ങളാണ് കുഞ്ഞുമുഹമ്മദ് അങ്കന്‍വാടിയിലേക്ക് നല്‍കിയത്. വര്‍ഷങ്ങളായി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഗോത്രവിഭാഗ കുട്ടികള്‍ക്ക് ആവശ്യമായി വസ്ത്രങ്ങളും പഠനോപകരണങ്ങളും ഇദ്ദേഹം എത്തിച്ചുനല്‍കിവരുന്നുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.