മാനേജ്മെന്റിന്റെ പിടിപ്പുകേട് കെ എസ് ആര്‍ ടി സി അനുദിനം നാശത്തിലേക്ക് കൂപ്പുകുത്തുന്നു. ജീവനക്കാരുടെ പിരിച്ചുവിടലും സെപയര്‍ പാര്‍ട്സുകളുടെ ക്ഷാമവും സര്‍വ്വീസുകളെ കുത്തനം കുറയുന്നതിന് കാരണമാകുന്നു.കോടതി ഉത്തരവു പ്രകാരം എം പാനല്‍ ഡ്രൈവര്‍മാരെ പുറത്താക്കിയ മാനേജ്മെന്റ് അത് തരണം ചെയ്യാന്‍ പി എസ് സിലിസ്റ്റിലുള്ളവരെ താല്‍ക്കാലികമായി നിയമിച്ചു. എന്നാല്‍ അവരെയും ഇക്കഴിഞ്ഞ മൂന്നിന് പറഞ്ഞുവിട്ടു. ഇതോടെ സംസ്ഥാനത്ത വ്യാപകമായി സര്‍വ്വീസുകള്‍ പകുതികണ്ട് കുറഞ്ഞു. ജില്ലയിലും ഇതിന്റെ ഭാഗമായി അമ്പതോളം ഗ്രാമീണ സര്‍വ്വീസുകളും റദ്ദ്ചെയ്തിട്ടുണ്ട്. ഇതിനുപുറമെയാണ് സെപയര്‍പാര്‍ട്സുകളുടെ ക്ഷാമം കാരണം ബസ്സുകള്‍ കട്ടപ്പുറത്തായിരിക്കുന്നത്. ജില്ലയിലെ മൂന്ന് ഡിപ്പോകളിലായി 60-ാളം ബസ്സുകളാണ് നിറുത്തിയിട്ടിരിക്കുന്നത്. നിസാരകാര്യമായ ഹോണ്‍ ഇല്ലാത്തതിന്റെ പേരില്‍ മാത്രം പത്ത് ബസ്സുകളാണ് കട്ടപുറത്തുള്ളത്. മാനേജ്മെന്റിന്റെ ഉത്തരവാദിത്വമില്ലായ്മയാണ് ഇത്തരത്തില്‍ കെ എസ് ആര്‍ ടിസിയെ എത്തിച്ചിരിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.