ലഹരികടത്ത് വ്യാപകം പ്രതികളെ പിടികൂടുന്നില്ല

0

 

കബനി തീരം വഴി കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ലഹരികടത്ത് സജീവം. പോലീസും എക്‌സൈസും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.കര്‍ണ്ണാടക, മൈസൂര്‍, ഷിമോഗ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ബൈരക്കുപ്പ,മച്ചൂര്‍ വഴി കൊളവള്ളി, മരക്കടവ്, വെട്ടത്തൂര്‍ ,പെരിക്കല്ലൂര്‍ എന്നിവിടങ്ങളിലുടെ കൊണ്ടുവരുന്നത് വ്യാപകമായിട്ടും പ്രതികളെ പിടികൂടാന്‍ അധികൃതര്‍ക്ക് കഴിയാത്ത അവസ്ഥയാണ.് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവാക്കളാണ് ബൈക്കുകളിലും ,ആഢംബര വാഹനങ്ങളിലും എത്തി കഞ്ചാവ് വാങ്ങി വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നത്. കൊളവള്ളി മുതല്‍ ബാവലി വരെയുള്ള പ്രദേശങ്ങളില്‍ ലഹരി കടത്ത് തടയുന്നതിന് എക്‌സൈസിനോ, പോലീസിനോ കഴിയാത്ത അവസ്ഥയാണ് .ബത്തേരിയില്‍ നിന്നോ മീനങ്ങാടിയില്‍ നിന്നോ എക്‌സൈസ് അധികൃതര്‍ പരിശോധനക്ക് എത്തുന്നുണ്ടെങ്കിലും ലഹരി സംഘങ്ങളെ പിടികൂടാന്‍ കഴിയാത്ത അവസ്ഥയാണ്.പുല്‍പ്പള്ളിയില്‍ എക്‌സൈസ് ഓഫീസ് ആരംഭിച്ചാല്‍ മാത്രമേ ഇതിന് ഒരു പരിധി വരെ അമര്‍ച്ച ചെയ്യാന്‍ കഴിയുള്ളുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കേരളത്തിലെ ഏറ്റവും കൂടുതല്‍ ലഹരി കടത്ത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്ത് ഈ മേഖലയില്‍ നിന്നാണ് പോലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ 24 മണിക്കൂറും പരിശോധന ആരംഭിച്ചാല്‍ ലഹരി കടത്ത് പൂര്‍ണ്ണമായും തടയാന്‍ കഴിയുമെന്നും എന്നാല്‍ ഉത്തരവാദിത്യപ്പെട്ടവര്‍ ഇതിന് ശ്രമിക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.

Leave A Reply

Your email address will not be published.

error: Content is protected !!