അക്ഷര ലോകത്തേക്ക് പിച്ച വെക്കുന്ന കുരുന്നുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി പുറഞ്ചേരി ഇല്ലം പ്രകാശന്‍ നമ്പൂതിരി ആദ്യാക്ഷരം കുറിച്ച് കൊടുത്തു
മാനന്തവാടി വാടേരി ശിവ ക്ഷേത്രത്തിലെ ദേവി ക്ഷേത്ര സന്നിധിയില്‍ വിജയ ദശമി ദിനത്തില്‍ അക്ഷര ലോകത്തേക്ക് പിച്ച വെക്കുന്ന കുരുന്നുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി പുറഞ്ചേരി ഇല്ലം പ്രകാശന്‍ നമ്പൂതിരി ആദ്യാക്ഷരം കുറിച്ച് കൊടുത്തു.എം അഭിലാഷ് നമ്പൂതിരി, പി ടി മനോഹരന്‍ എബ്രാന്തിരി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.ക്ഷേത്രം ഭാരവാഹികളായ വി എം വത്സന്‍, സി കെ ശ്രീധരന്‍, വി ആര്‍ മണി, പി പി സുരേഷ് കുമാര്‍, ടി കെ ഉണ്ണി ,കെ എം പ്രദീപ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി