യുവാവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമം: കണ്ണൂര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു
യുവാവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ നിര്‍മ്മലഗിരി കൈതേരി പുതിയ വീട്ടില്‍ സിജീഷിനെയാണ് വെള്ളമുണ്ട പോലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം പാതിരിച്ചാലില്‍ മരണപ്പെട്ട ഷിനുവിനെ താനാണ് ആരുമറിയാത്ത വിധത്തില്‍ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പ്രദേശത്ത്കാരെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു.അസ്വഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ കേസന്വേഷണം വഴിതെറ്റിക്കാനായിരുന്നു പ്രതിയുടെ ശ്രമം.ഇതേതുടര്‍ന്നാണ് വെള്ളമുണ്ട പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടിയത്.കണ്ണൂര്‍ ഉളിക്കലില്‍ ആദ്യഭാര്യയെ പീഢിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്.ഈ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വെള്ളമുണ്ട പോലീസില്‍ നിന്നും കണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.