ദേശീയപാത 766ലെ രാത്രിയാത്ര പ്രശ്‌നം പരിഹരിക്കണമെന്നും പാത പൂര്‍ണ്ണമായും അടക്കാനുള്ള നീക്കവും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ സെപ്റ്റംബര്‍ 25 മുതല്‍ ബത്തേരിയില്‍ യുവജന സംഘടനകള്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരമാണ് പത്താം ദിവസം പിന്നിടുന്നത്. സമരത്തിന്റെ പത്താം ദിനത്തില്‍ ഇന്ന് ഏറെ പ്രതീക്ഷയാണ് സമര നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ദേശീയ സംസ്ഥാന നേതാക്കളുടെ വരവാണ് ഇതിന് കാരണം. പ്രശ്‌നപരിഹാരത്തിന് ഇടപെടാമെന്നും ഒറ്റക്കെട്ടായി പരിശ്രമിക്കാമെന്നും എല്ലാവരും ഉറപ്പ് നല്‍കി. ഇത് ഏറെ പ്രതീക്ഷ നല്‍കുന്നതായി നിരാഹാരം അനുഷ്ഠിക്കുന്നവര്‍ പറഞ്ഞു. നേതാക്കള്‍ക്ക് പുറമെ പതിവുപോലെ ഇന്നും ആയിരങ്ങളാണ് വേദിയിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയത് പോലെ തന്നെ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് ആളുകള്‍ സമരപന്തലിലേക്ക് എത്തികൊണ്ടിരിക്കുന്നത്. അതേസമയം നിരാഹാരമനുഷ്ഠിക്കുന്ന അഞ്ചു പേരുടെയും ആരോഗ്യനില കൂടുതല്‍ വഷളായി. ഇതിനെ തുടര്‍ന്ന് ഇന്ന് പ്രശാന്ത് മലവയല്‍, ഷംസാദ് എന്നിവരെഅറസ്റ്റ് ചെയ്തു ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് പകരം എഐവൈഎഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ശ്രീജിത്ത് പനമരവും, യുവമോര്‍ച്ച ജില്ലാ സെക്രട്ടേറിയറ്റ് അംഗം ദീപു പുത്തന്‍പുരയിലും നിരാഹാരം ആരംഭിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.