എജ്യുവിങ്ങ് സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്തു
മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജ്യുവിങ്ങ് മാതൃഭൂമിയുടെ സഹകരത്തോടെ നടത്തുന്ന സ്‌കോളര്‍ഷിപ്പ് രണ്ടാംഘട്ട തുക വിതരണം ചെയ്തു. മാനന്തവാടി ഗവ. യു.പി. സ്‌കൂള്‍ ഹാളില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.എജ്യുവിങ് ഡയറക്ടര്‍ എന്‍.എ. ഫൗലാദ് അധ്യക്ഷനായിരുന്നു. ജില്ലയിലെ 17 സ്‌കൂളുകളില്‍ നിന്നായി തിരഞ്ഞെടുത്ത 40 വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയത്. 10,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. യു.എസ്.എ. ആസ്ഥാനമായുള്ള അലബാമ മലയാളി അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ബെര്‍മിങ്ങ്ഹാം എന്നിവയുടെ സഹകരണത്തോടെയാണ് മാതൃഭൂമി എജ്യുവിങ് സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കിയത്. പരിപാടിയുടെ ഭാഗമായി സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികള്‍ക്കായി വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിച്ചു. ഇന്റര്‍നാഷ്ണല്‍ ട്രെയ്‌നര്‍ കെ. ജയപാലന്‍ ക്ലാസ്സെടുത്തു. മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍മാരായ ശാരദാ സജീവന്‍, ഷീജാ ഫ്രാന്‍സീസ്, മാതൃഭൂമി ബുക്‌സ് മാനേജര്‍ ടി.വി. രവീന്ദ്രന്‍, എജ്യുവിങ് ഡയറക്ടര്‍മാരായ കെ.മുഹമ്മദ് ആസിഫ്, പി.സി. ജോണ്‍സണ്‍, ഡോ.സി.കെ. രഞ്ജിത്ത്, ഡോ. പി.സി. സജിത്ത്, ടി.കെ. അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു