കേരളത്തില്‍ ശക്തമായ ഇടിമിന്നലിന് സാധ്യത

0

കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലിന് സാധ്യത ഉണ്ടെന്നും സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉച്ചയ്ക്ക് 2 മണിമുതല്‍ രാത്രി 10 മണിവരെയുള്ള സമയമാണ് ശക്തമായ ഇടിമിന്നലിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്.ഇത്തരം ഇടിമിന്നല്‍ അപകടകാരികളാണെന്നും മന്ഷ്യജീവനും വൈദ്യുതി ചാലങ്ങള്‍ളുമായി ബന്ധിപിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടം ശ്രിഷ്ടിക്കുമെന്നും മുന്നറിയിപ്പു ഉണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.ഇടിമിന്നല്‍ ദൃശ്യമാകുന്ന സമയം തൊട്ട് കുട്ടികള്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 10 മണി വരെയുള്ള സമയങ്ങളില്‍ തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കണം. തുറസ്സായ സ്ഥലങ്ങളില്‍ പ്രസംഗം ഒഴിവാക്കുക,ഇത്തരം സമയങ്ങളില്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ നില്‍ക്കാതിരിക്കുക, ഇടിമിന്നല്‍ ആദ്യ ലക്ഷണം കണ്ടു കഴ്ഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക. മഴക്കാറു കാണുമ്പോള്‍ ഉണങ്ങിയ തുണി എടുക്കാന്‍ ടെറസ്സിലെക്കോ മുറ്റത്തേക്കോ 2 മണി മുതല്‍ 10 മണി വരെ ഇറങ്ങന്‍ പാടില്ല. ഗ്രഹോപകരണങ്ങളിലെ വൈദ്യുതി വിഛേതിക്കുക.ഫോണ്‍ ഉപയോഗിക്കാതിരിക്കുക, ഇടിമിന്നല്‍ സമയത്ത് കുളിക്കാതിരിക്കുക, കഴിയുന്നത്ര ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കുക, വീടിന് പുറത്താണെങ്കില്‍ വൃക്ഷത്തിന് താഴെ നില്‍ക്കാതിരിക്കുക, മിന്നലിന്റെ ആഘാതത്തില്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴച്ച നഷ്ടപെടുകയോ കേള്‍വിയോ നഷ്ടമാവുകയോ ഹ്യദയഘാതം സംഭവിക്കുകയോ ചെയ്യാം.മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പതു സെക്കന്റ് സുരക്ഷക്കായിട്ടുള്ള സുപ്രധാന നിമിഷങ്ങളാണ് വളര്‍ത്തുമ്യഗങ്ങളെ തുറസായ സ്ഥലങ്ങളില്‍ കെട്ടരുത്. അവയെ സുരക്ഷിതമായി മാറ്റികെട്ടുവാനും മഴമേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തേക്ക് പോകരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!