വാര്‍ദ്ധക്യത്തിലും തളരാതെ അവര്‍ നടപ്പാതയോരത്ത്

0

വിശന്നുവലയുന്നവരെ കാത്ത് വാര്‍ദ്ധക്യത്തിലും തളരാതെ അവര്‍ നടപ്പാതയോരത്ത്. പനമരം ബസ്റ്റാന്റിനടുത്താണ് വേറിട്ട ഈ കാഴ്ചയുള്ളത്. കാണുന്നവരുടെ മനസ്സില്‍ നൊമ്പരത്തോടൊപ്പം ആശ്ചര്യമുണര്‍ത്തുന്ന ഈ കാഴ്ചക്ക് ഏകദേശം ഒന്നര വര്‍ഷത്തോളം പഴക്കമുണ്ട്.പനമരം കീഞ്ഞീക്കടവ് പാലകണ്ടി മുസയാണ് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ഹോട്ടലിലേക്ക് കസ്റ്റമറെ ക്ഷണിച്ച് കൊണ്ടുള്ള ബോഡ് പിടിച്ച് നില്‍ക്കുന്നത്. ഉച്ച ഊണിന്റെ സമയത്ത് ഊണ്‍ സംബന്ധിച്ച ബോഡായിരിക്കും മുസയുടെ കൈയ്യില്‍ വൈകുന്നേരമാകുമ്പോഴെക്കും അത് ബിരിയാണിയായി മാറും. മൂസ ഇങ്ങനെ ഇരിക്കുബോള്‍ ഭാര്യ കദീജയും കുട്ടായിരിക്കും.രാവിലെ 8 മണി മുതല്‍ 7 മണി വരെയാണ് ജോലി. ഭക്ഷണം കഴിച്ച് മോശമല്ലാത്ത കൂലിയും ലഭിക്കും. വാര്‍ദ്ധക്യത്തിലും ആരെയും അശ്രയിക്കാതെ കഴിയാമെന്ന് മുസ പറയുന്നു. അതിനാല്‍ ജോലിയില്‍ ഏറെ സംതൃപ്തിയുണ്ട്.
വാര്‍ദ്ധക്യം എത്തുന്നതിന് മുമ്പ് അധ്വാനമുള്ള ജോലിയിലായിരുന്നു മുസ ഏര്‍പ്പെട്ടിരിരുന്നത്. ഇഷ്ടിക തൊഴില്‍ മുതല്‍ ചുമട് എടുക്കല്‍ എന്ന് വേണ്ട പലവിധത്തിലുള്ള ജോലികളും മുസ ചെയ്ത് വന്നിരുന്നു.
ഇപ്പോഴുള്ള ജോലി എത്ര കാലം ചെയ്യാന്‍കഴിയുമെന്ന് ഒരു പിടിയുമില്ല. കഴിയുന്നിടത്തോളം പോട്ടെയെന്നാണ് മുസ പറയുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!