ലൗ ജിഹാദ് ഭീകര വിപത്ത് 

0

വര്‍ഗ്ഗീയത പരത്തി മത തീവ്രവാദം സൃഷ്ടിക്കുന്ന ലൗജിഹാദ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധ മുന്നറിയിപ്പുമായി കെ.സിവൈഎം മാനന്തവാടി രൂപത, ജാഥയും പൊതുസമ്മേളനവും നടത്തി. കേരള സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നതും വരും നാളുകളില്‍ കൂടുതലായി അനുഭവിക്കാന്‍ പോകുന്നതുമായ ലവ് ജിഹാദെന്ന ഭീകരപ്രവര്‍ത്തനത്തിനെതിരെ യുവജനങ്ങള്‍ കാവല്‍ ഭടന്മാരാകണമെന്ന് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ മുഖ്യ പ്രഭാഷണം നടത്തിയ മുന്‍ രൂപത പ്രസിഡന്റ് അനീഷ് ഓമക്കര അഭിപ്രായപ്പെട്ടു. എല്ലാ വിശ്വാസ സമ്പ്രദായങ്ങളെയും മാനിച്ച് സുഹൃദത്തോടെ ജീവിക്കുന്ന നമ്മുടെ സംസ്‌കാരത്തെ പടുത്തുയര്‍ത്തുവാന്‍ പ്രതിജ്ഞാബദ്ധമായ സമൂഹം നിലനിര്‍ത്തപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത വൈര്യവും മത പീഡനവും അവസാനിപ്പിക്കപ്പെടണമെന്ന് ഇതര മതസമൂഹങ്ങളോടും പ്രസ്ഥാനങ്ങളോടും പ്രതിഷേധ കൂട്ടായ്മയിലൂടെ കെ.സി.വൈ.എം ആവശ്യപ്പെട്ടു.രൂപത പ്രസിഡന്റ് എബിന്‍ മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. അഗസ്റ്റില്‍ ചിറക്കത്തോട്ടം മുന്‍ രൂപത പ്രസിഡന്റ് മാത്യു തറയില്‍, രൂപത സിന്‍ഡിക്കേറ്റംഗം ടെസ്സിന്‍ വയലില്‍, ജനറല്‍ സെക്രട്ടറി ജിഷിന്‍ മുണ്ടയ്ക്കാതടത്തില്‍ എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി റ്റോബി കൂട്ടുങ്കല്‍ ,ആനിമേറ്റര്‍ സി. സാലി ഇങഇ, സി.ഡാനി എസ്എച്ച് ,ഡയറക്ടര്‍മാര്‍ ,സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ മേഖലാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള യുവജനങ്ങള്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!