നവരാത്രി മഹോത്സവം ആരംഭിച്ചു
വയനാട്ടിലെ ഏക നവഗ്രഹക്ഷേത്രമായ മാനന്തവാടി കാഞ്ചി കാമാക്ഷി അമ്മന്‍ – മാരിയമ്മന്‍ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ആരംഭിച്ചു. ക്ഷേത്രം തന്ത്രി നാടുകാണി ഇല്ലത്ത് കുഞ്ഞികൃഷ്ണന്‍ എമ്പ്രാന്തിരിയുടെ നേതൃത്വത്തില്‍ കൊടിയെറ്റിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. നാളെ മുതല്‍ വിശേഷാല്‍ പൂജകള്‍, സംസ്‌ക്കാരിക സമ്മേളനം, വിദ്യാരംഭം, മാവിളക്ക് വരവേല്‍പ്പ്, വൈദ്യുതാലംകൃത ഐതീഹ്യ രഥഘോഷയാത്ര, വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടാകും.നവംമ്പര്‍ 8 ന് ഉത്സവം സമാപിക്കും