പ്രതിഷേധ പ്രകടനം നടത്തി

0

കാമ്പസിന് പുറത്തുള്ളവര്‍ മേപ്പാടി ഗവ.പോളിയില്‍ കയറി എസ് എഫ് ഐ പ്രവര്‍ത്തകരെ ആക്രമിച്ചുവെന്നാരോപിച്ച് എസ് എഫ് ഐ പ്രവവര്‍ത്തകര്‍ മേപ്പാടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.കാമ്പസിനുള്ളില്‍ കൊടി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ന് 12 മണിയോടെയായിരുന്നു സംഘര്‍ഷം.സംഘര്‍ഷത്തില്‍ പരിക്കേറ്റ സൂരജ്, അരുണ്‍, കിരണ്‍ എന്നീ എസ് എഫ് ഐ പ്രവര്‍ത്തകരെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാമ്പസിനുള്ളില്‍ കയറി കുഴപ്പമുണ്ടാക്കിയവരുടെ പേരില്‍ പോലീസ് നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു എസ് എഫ് ഐ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും. ഗോകുല്‍, ആദര്‍ശ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. ജില്ലാ ഭാരവാഹികളായ അജ്മല്‍, അജിനാസ് എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!
21:39