അന്താരാഷ്ട്ര സിനിമാ ഫെസ്റ്റിവല്‍ 26,27,28, തീയ്യതികളില്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍
അന്താരാഷ്ട്ര സിനിമാ ഫെസ്റ്റിവല്‍ 26,27,28, തീയ്യതികളില്‍ വാളാട് ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തുമെന്ന് സ്‌കൂള്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിഹാരിക ഇംഗ്ലീഷ് സാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സിനിമാ ഫെസ്റ്റിവല്‍ നടത്തുന്നത്.വായനയും സാഹിത്യവും,വിദ്യാത്ഥികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയും, സിനിമകളിലെ ആശയം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫെസ്റ്റിവല്‍ നടത്തുന്നത്.അന്താരാഷ്ട്ര നിലവാരമുള്ള അഞ്ച് സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. വിദഗ്ധര്‍ നയിക്കുന്ന ചര്‍ച്ചാ ക്ലാസുകള്‍ ഉണ്ടായിരിക്കും.26 ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്യും.പ്രശസ്ത സിനിമാ താരം ആകാശ്, വിദ്യാഭ്യാസ ചിന്തകരായ കെ.ടി.ദിനേശ് ജോണ്‍, ജബ്ഷിനെ, തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ കെ.വി.ചന്ദ്രന്‍ ,പി.ടി.എ.പ്രസിഡണ്ട് എം.ജി.ബാബു, അദ്ധ്യാപകന്‍ ഹരികൃഷ്ണന്‍, വിദ്യാത്ഥികളായ അലിഷ ഹസ്‌ന, ആന്‍മേരി, കെ.എം.സൗരവ് തുടങ്ങിയവര്‍ പങ്കെടുത്തു.