പതാക പ്രയാണം നടത്തി
മലബാറിന്റെ കോതമംഗലം എന്ന പേരില്‍ അറിയപ്പെടുന്ന തൃശ്ശിലേരി മോര്‍ ബസ്സേലിയോസ് ദൈവാലയത്തിലെ പെരുന്നാളിനോടനുബന്ധിച്ച് പതാക പ്രയാണം നടത്തി. വിവിധ ദേവാലയങ്ങളില്‍ സ്വീകരണം നല്‍കി. മാനന്തവാടി, പേര്യ, കോറോം, ഇരുമനത്തൂര്‍, പുതുശ്ശേരിക്കടവ്, പാടുകാണികുന്ന് പള്ളികളില്‍ സ്വീകരണം നല്‍കി. ഫാ. പി.സി.പൗലോസ് പുത്തന്‍പുര ഉദ്ഘാടനം ചെയ്തു. ഫാ.ബേബി പൗലോസ് ഓലിക്കല്‍, ഫാ. കുര്യാക്കോസ് ചീരകത്തോട്ടം, ഫാ.മനീഷ് ജേക്കബ് പുല്ല്യാട്ടേല്‍, ഫാ.ഷിന്‍സണ്‍ മത്തോക്കില്‍, ഫാ.റെജി ചവര്‍പ്പനാല്‍, ഫാ.ഡോ.ജേക്കബ് മീഖായേല്‍ പുല്ല്യാട്ടേല്‍, ഫാ.യല്‍ദോവട്ട മറ്റത്തില്‍ പി.കെ ജോണി, കുര്യന്‍ കരട്ടെകുഴിവേലി, പി.കെ. സ്‌ക്കറിയ പുളിക്കക്കുടി, കെ.എം. ഷിനോജ് കോപ്പുഴ, ജോണ്‍ ബേബി, അമല്‍ കുര്യന്‍, അജീഷ് വരമ്പേല്‍, മിഥുന്‍ എല്‍ദൊ, എബിന്‍.പി.ഏലിയാസ്, ബിജു ചുണ്ടക്കാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.