ഓണാഘോഷം സംഘടിപ്പിച്ചു
വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ അബുദാബി ‘ഓണത്തുമ്പി 2019’ എന്ന പേരില്‍ അബുദാബി ലുലു സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് ഓണാഘോഷം സംഘടിപ്പിച്ചു. അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറ് കണക്കിന് വയനാട്ടുകാര്‍ വിഭവ സമൃദ്ധമായ സദ്യയ്ക്ക് ശേഷം വിവിധ മത്സരങ്ങളില്‍ പങ്കാളികളായി. പരിപാടികള്‍ക്ക് ചെയര്‍മാന്‍ നവാസ് മാനന്തവാടി, ജോണി കുര്യാക്കോസ്, ഷബീര്‍ മുട്ടില്‍, ഫെബിന്‍ പരിയാരം, ഇര്‍ഷാദ് കല്‍പ്പറ്റ, ദിവ്യജോസ്, സഞ്ചയ് മാനന്തവാടി, കദീജ, ഷാന്‍, സോണി കെ ബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.