റാഷിദിന് പ്രാര്‍ത്ഥനയുമായി കരങ്ങള്‍ ഒന്നിച്ചു; ജില്ലയില്‍ വഴിയൊരുക്കിയത് ആയിരങ്ങള്‍. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം ബംഗളൂരുവില്‍ നിന്നും വാഹനാപകടത്തില്‍ പരുക്കേറ്റ റാഷിദിനെയും കൊണ്ട് കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് പുറപ്പെട്ട ഐ സി യു ആംബുലന്‍സിനാണ് ആയിരങ്ങള്‍ കൈകോര്‍ത്ത് തടസ്സമില്ലാതെ പോകാന്‍ വഴി സൗകര്യമൊരുക്കിയത്.ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍പ്പെട്ട് ഗുരുതര പരുക്കേറ്റ കമ്പളക്കാട് സ്വദേശി റാഷിദിനെയും കൊണ്ടുള്ള ആംബുലന്‍സ് കെ. എ 6 ബി 4149 എന്ന മൊബൈല്‍ ഐ. സി. യു ആംബുലന്‍സിന് ജില്ലയില്‍ പ്രവേശിച്ചതു മുതല്‍ ലക്കിടി കടന്ന് കോഴിക്കോട്ടേക്കുള്ള വഴിയൊരുക്കാന്‍ മുന്നിട്ടിറങ്ങിയത് ആയിരങ്ങളാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആംബുലന്‍സ് ഇതുവഴി കടന്നു പോകുന്നു എന്ന സന്ദേശം ലഭിച്ചത് മുതല്‍ പ്രാര്‍ത്ഥനയുമായാണ് എല്ലാവരും കാത്തിരുന്നത്.പൊലിസിന്റെ സഹായത്തോടെ ജനപ്രതിനിധികളും യുവാക്കളും, ഡ്രൈവര്‍മാരും, ടൗണിലെ തൊഴിലാളികളും, വ്യാപാരികളും, യാത്രക്കാരും എല്ലാം ഒറ്റക്കെട്ടായി ഇറങ്ങി ആംബുലന്‍സിന് കടന്നു പോകാന്‍ വഴിയൊരുക്കി. 7.40 ഓടെ മുത്തങ്ങയിലെത്തിയ ആംബുലന്‍സ് ഓരോ സ്ഥലവും കടക്കുമ്പോള്‍ സന്ദേശങ്ങള്‍ വരുന്നുണ്ടായിരുന്നു. ഇതനുസരിച്ച് കല്ലൂര്‍, നായ്ക്കട്ടി, മൂലങ്കാവ്, ബത്തേരി ടൗണ്‍, ബീനാച്ചി, മീനങ്ങാടി, കാക്കവയല്‍, മുട്ടില്‍, കല്‍പ്പറ്റ, വൈത്തിരി എന്നിവടങ്ങളിലെല്ലാം റോഡ് തടസ്സമില്ലാതിരിക്കാന്‍ എല്ലാവരും കൈകോര്‍ത്ത് ആംബുലന്‍സിന് കടന്നു പോകാന്‍ സൗകര്യം ചെയ്തു. ബത്തേരിയിലെ വാട്‌സ് ആപ്പ് വികസന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ടൗണില്‍, ആംബുലന്‍സ് റാഷിദിനെയും കൊണ്ടുവരുന്ന കാര്യവും തടസ്സമില്ലാതെ കടന്നു പോകാന്‍ സൗകര്യം ചെയ്യണമെന്നറിയിച്ച് അനൗണ്‍സ്‌മെന്റും നടത്തി.മുക്കാല്‍ മണിക്കൂര്‍ കൊണ്ട് വയനാട്ജില്ല കടന്ന് ആംബുലന്‍സ് 8.35ടെ കോഴിക്കേട്ടേക്ക് പ്രവേശിച്ചു. തടസ്സങ്ങള്‍ ഒഴിവാക്കാന്‍ രണ്ട് ആംബുലന്‍സ് എസ്‌കോര്‍ട്ടുമുണ്ടായിരുന്നു.വെളളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.30യോടെയാണ് മൊബൈല്‍ ഐ സി യു റാഷിദിനെയും കൊണ്ട്ബംഗളൂരുവില്‍ നിന്നും കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് തിരിച്ചത്.നാട് മുഴുവന്‍ കൈകോര്‍ത്തതോടെ 6.45 മണിക്കൂറുകൊണ്ട് റാഷിദിനെ ആശുപത്രിയിലെത്തിക്കാനും സാധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.