പി എല്‍ സി യോഗങ്ങളുടെ തിയ്യതി വെച്ച് ഓരോ യോഗങ്ങളും മാറുകയെന്നല്ലാതെ തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഐ എന്‍ ടി യു സി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി. മോട്ടോര്‍ തൊഴില്‍ മേഖലയില്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ച പിഴകള്‍ അടിയന്തരമായി റദ്ദ് ചെയ്യണമെന്നും, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി പി ആലി അധ്യക്ഷനായിരുന്നു. കെ സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പി കെ അനില്‍കുമാര്‍, സി പി വര്‍ഗീസ്, പി കെ കുഞ്ഞിമൊയ്തീന്‍, ബി സുരേഷ്ബാബു, ടി എ റെജി, തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.