ഇരുളം ടൗണില്‍ ഡ്രൈനേജുകള്‍ നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് പരാതി. അമ്പലപ്പടി മുതല്‍ മവേലി സ്റ്റോര്‍ വരെ ഭാഗങ്ങളില്‍ ഫുട്പാത്ത് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയിട്ടും അവഗണിക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മഴവെള്ളം കുത്തിയൊലിച്ച് റോഡിനിരുവശവും വന്‍കിടങ്ങുകള്‍ രുപപ്പെട്ടിരിക്കുന്നത് മുലം വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനോ കാല്‍നട യാത്രികര്‍ക്ക് സൈഡിലുടെ നടന്ന് പോകാനോ കഴിയാത്ത അവസ്ഥയാണ്. അടിയന്തരമായി ഡ്രൈനേജ് നിര്‍മ്മിക്കാനാവശ്യമായ നടപടി സ്വികരിക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം