ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കൂടുതല്‍ പ്രസക്തമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് മഴക്കെടുതികള്‍ എന്ന് പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍. കൂടുതല്‍ ആഘാതങ്ങള്‍ ഇല്ലാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ആണ് ഇനിയെങ്കിലും സ്വീകരിക്കേണ്ടത്. കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയില്‍ പശ്ചിമഘട്ട സംരക്ഷണവും വയനാടിന്റെ ഭാവിയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാട്ടിലെ പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.പ്രകൃതിവിഭവങ്ങള്‍ കനത്ത ലഭേച്ഛയോടെ വ്യാവസായിക ആവശ്യങ്ങള്‍ക്കായി ചൂഷണം ചെയ്തതാണ് പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയില്‍ കനത്ത ആഘാതം ഏല്‍പ്പിച്ചതെന്നു പ്രൊഫ.ഗാഡ്ഗില്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.