അമ്പലവയലിലെ റവന്യുഭൂമി കയ്യേറ്റം: റവന്യുവകുപ്പ് നടപടിയെടുത്തില്ല ഡിവൈഎഫ്ഐ പൊളിച്ചുമാറ്റി.

0

അമ്പലവയല്‍ പോലീസ് സ്റ്റേഷന് മുന്‍ വശത്തായി 10 സെന്റോളം ഭൂമി കയ്യേറി പെട്ടിക്കടയക്കം നിര്‍മ്മിച്ച സംഭവത്തില്‍ ആഴ്ച്ചകള്‍ പിന്നിട്ടിട്ടും റവന്യുവകുപ്പ് യാതൊരു നടപടിയും എടുത്തിരുന്നില്ല.പല സംഘടനകളും സംഭവത്തില്‍ പ്രതിഷേധിച്ച് റവന്യൂവകുപ്പിന് പരാതി നല്‍കിയിരുന്നു.പരാതി നല്‍കി ആഴ്ച്ചകള്‍ കാത്തിരുന്നിട്ടും യാതൊരു നടപടിയും റവന്യു വകുപ്പ് സ്വീകരിക്കതതില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ അമ്പലവയല്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പെട്ടിക്കടയും സ്ഥലത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന വേലിയും പൊളിച്ചുമാറ്റിയത്

Leave A Reply

Your email address will not be published.

error: Content is protected !!