കര്‍ഷക അവകാശ ദിനാചരണം സംഘടിപ്പിച്ചു
അഖിലേന്ത്യാ കിസാന്‍സഭ മാനന്തവാടി താലുക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക അവകാശ ദിനാചരണംസംഘടിപ്പിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്തു. കാലവര്‍ഷകെടുതിയില്‍ പാടേ തകര്‍ന്ന കാര്‍ഷികമേഖല കടക്കെണിയില്‍പെട്ട് ഉഴലുന്ന കര്‍ഷകരുടെ സങ്കടമാണ് ജില്ലയില്‍ മുഴങ്ങുന്നതെന്ന് ബാബു പറഞ്ഞു.കാലവര്‍ഷക്കെടുതിയില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്കുള്ള കഴിഞ്ഞ വര്‍ഷത്തെ നഷ്ടപരിഹാര തുക പോലും ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല. സര്‍ഫാസി നിയമം ബാങ്കുകള്‍ വ്യാപകമായി കര്‍ഷകര്‍ക്ക് നേരെ ഉപയോഗിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അര്‍ഹതപ്പെട്ട സഹായം പോലും നിഷേധിക്കുകയാണ്.ഇത് രാഷ്ട്രിയ നാടകമാണന്നും യോഗം ഉദ്ഘാടനം ചെയ്ത ഇ.ജെ ബാബു പറഞ്ഞു.ബാങ്കുകള്‍ മൊറോട്ടോറിയം പ്രഖ്യാപനം പ്രഹസനമാക്കുകയാക്കുയാണ്. സമ്പദ്ഘടനയെ അട്ടിമറിച്ച് കാര്‍ഷീകമേഖലയോടും കര്‍ഷകരോടും സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് സെപ്റ്റംബര്‍ 2 ന് കര്‍ഷക അവകാശദിനമായി ആചരിക്കുവാന്‍ അഖിലേന്ത്യ കിസാന്‍സഭ തിരുമാനിച്ചത്. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടന്ന പൊതുയോഗത്ത കെ.രാജന്‍ അധ്യക്ഷനായിരുന്നു. അഖിലേന്ത്യ കിസാന്‍സഭ ജില്ലാ സെക്രട്ടറി ജോണി മറ്റത്തിലാനി, എല്‍.സോമന്‍നായര്‍, കെ.പി.വിജയന്‍, എം.ബാലകൃഷ്ണന്‍, വി.വി ആന്റണി ദിനേശ്ബാബു. എന്നിവര്‍ സംസാരിച്ചു.