ജില്ലാ ട്രഷറിക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0

കെ എസ് എസ് പി എ ജില്ലാ ട്രഷറിക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി
കല്‍പ്പറ്റ: സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുക, പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക,പെന്‍ഷന്‍കാരോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, ഉത്സവബെത്ത കാലാനുസൃതമായി പരിഷ്‌ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെ എസ് എസ് പി എ കല്‍പ്പറ്റ നിയോജകമണ്ഡലംകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ട്രഷറിക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി സി സി ജനറല്‍ സെക്രട്ടറിയും, കെ എസ് എസ് പി എ വനിതാഫോറം പ്രസിഡന്റുമായ ജി വിജയമ്മ ടീച്ചര്‍ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി എം ജോസ്മാസ്റ്റര്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ടി ഒ
റെയ്മണ്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാകമ്മിറ്റിയംഗങ്ങളായ വി രാമനുണ്ണി, ടി ജെ സക്കറിയ,ജോര്‍ജ് വി ജെ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!