സി. ലൂസികളപ്പുരക്കലിന് പിന്തുണയുമായി ഐക്യ ദാര്‍ഢ്യ സദസ്സ്
സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുക്കാന്‍ സഭ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ സാംസ്‌കാരിക കേരളത്തിനപമാനമെന്നും കൃസ്തീയ സഭ അവാകാശപ്പെടുന്ന നവോത്ഥാന മുന്നേറ്റത്തിന് വിരുദ്ധമാണെന്നും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ.പി ഗീത പറഞ്ഞു.സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് ഐക്യാദാര്‍ഢ്യം പ്രകടിപിച്ചു കൊണ്ട് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ വിംഗ്‌സ് കേരള സംഘടിപ്പിച്ച ഐക്യ ദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.മേരിജോണ്‍ തോട്ടമെന്ന പേരില്‍ നിരവധി കവിതകള്‍ രചിച്ച് അംഗീകരം നേടിയ സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ പിന്‍ഗാമിക്ക് കവിതയെഴുതാന്‍ പാടില്ലെന്ന് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ പുത്തനുണര്‍വ്വിന് വിത്ത് പാകിയവരെന്നവകാശപ്പെടുന്ന സഭ തീരുമാനിക്കുന്നത് ലജ്ജാകരമാണ്.സഞ്ചാര സ്വാതന്ത്രയമുള്ള രാജ്യത്ത് വാഹനം വാങ്ങിയതും ഡ്രൈവിംഗ് ലൈസന്‍സെടുക്കുന്നതും സഭക്ക് കുറ്റകരമായി തോന്നുന്നത് സഭയെ തിരുത്താന്‍ വിശ്വാസി സമൂഹം തയ്യാറാവാത്തിനാലാണെന്നും അവര്‍ പറഞ്ഞു.ബിഷപ്പ് ഫ്രാങ്കോയാല്‍ പീഢിക്കപ്പെട്ടവരോടൊപ്പം നില്‍ക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണെന്ന തിരിച്ചറിവ് സിസ്റ്റര്‍ ലൂസിക്കുണ്ടായത് പോലെ വിശ്വാസിസമൂഹത്തിനുമുണ്ടാവണമെന്